Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - രണ്ടാം പഞ്ചവത്സരപദ്ധതി


 

പഞ്ചവത്സരപദ്ധതികൾ 

രണ്ടാം പഞ്ചവത്സരപദ്ധതി ( 1956 -1961 ) 

  • വ്യവസായവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ആവിഷ്ക്കരിച്ച പദ്ധതിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി 
  • വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നത് - രണ്ടാം പഞ്ചവത്സരപദ്ധതി 
  • 1955 ലെ കോൺഗ്രസ്സിന്റെ ആവഡി സമ്മേളനത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവും രണ്ടാം പദ്ധതിക്കുണ്ടായിരുന്നു. 
  • 1956 - ൽ രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ചു. 
  • തൊഴിലില്ലായ്മ കുറയ്ക്കുക, ദേശീയ വരുമാനം ഉയർത്തുക എന്നിവ രണ്ടാം പദ്ധതിയുടെ ഉപലക്ഷ്യങ്ങളായിരുന്നു. 
  • രണ്ടാം പദ്ധതിക്കാലത്താണ് ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ ( പശ്ചിമബംഗാൾ - ബ്രിട്ടീഷ് സഹായം ), ഭിലായ് ( ഛത്തീസ്ഗഢ് - റഷ്യൻ സഹായം ), റൂർക്കല ( ഒഡീഷ - ജർമ്മൻ സഹായം ) എന്നിവ സ്ഥാപിക്കപ്പെട്ടത്. 
  • രണ്ടാം പദ്ധതി 4.3 % വളർച്ചാ നിരക്കാണ് കൈവരിച്ചത്. ലക്ഷ്യം വച്ചത് 4.5 % വളർച്ചാ നിരക്കാണ്.
  • മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി - രണ്ടാം പഞ്ചവത്സര പദ്ധതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍