കേരളം നവോതഥാനതെ കുറിച്ച് പി സ് സി സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങൾ.
- അയ്യങ്കാളി ജനിച്ചത് - വെങ്ങാനൂർ ( തിരുവനന്തപുരം)
- 'പുലയരാജ ' എന്നറിയപ്പെട്ടത് - അയ്യങ്കാളി
- 'സാധുജന പരിപാലന സംഘം ' സ്ഥാപിച്ച നേതാവ് - അയ്യങ്കാളി
- തിരുവിതാകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത് - അയ്യങ്കാളി
- 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം " എന്നത് ഏത് കൃതിയിലെ വരികളാണ് - ആത്മോപദേശ ശതകം
- 'സംഘടിച്ചു ശക്തരാകുക ' , 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക ' , " മതമേതായാലും മനുഷ്യൻ നന്നായാൽ മതി ” , “ ഒരു ജാതി ഒരു മതം ഒരു ദൈവം മനു ഷ്യന് ” എന്ന് പ്രസ്താവിച്ചത് - ശ്രീനാരായണ ഗുരു
- 'ഒരു ജാതി ഒരു മതം ഒരു ദൈവം ' ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം - ജാതിമീമാംസ
- S.N.D.P യുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
- വിവേകോദയം മാസികയുടെ സ്ഥാപകൻ - കുമാരനാശാൻ
- ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം - 1924
- ചട്ടമ്പി സ്വാമികൾ ജനിച്ചത് - 1853 ആഗസ്റ്റ് 25
- ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം - കൊല്ലൂർ ( കണ്ണമ്മൂല )
- അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച് ചട്ടമ്പി സ്വാമികളുടെ കൃതി - വേദാധികാര നിരൂപണം
- ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത് - പന്മന ( കൊല്ലം )
- പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത് - കൊച്ചി മഹാരാജാവ്
- പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന വിശേഷിപ്പിച്ചത് - കൊച്ചി മഹാരാജാവ്
- പണ്ഡിറ്റ് കറുപ്പന് 'വിദ്വാൻ ' എന്ന സ്ഥാനപ്പേര് നൽകിയത് - കേരള വർമ്മ വലിയ കോയിത്തമ്പുരാൻ ( 1913 )
- 'കേരളത്തിലെ എബ്രഹാം ലിങ്കൺ ' എന്നറിയ പ്പെടുന്നത് - പണ്ഡിറ്റ് കെ.പി. കറുപ്പൻ
- പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര് - സാഹിത്യ കുടീരം
- 'കവിതിലകൻ ' എന്നറിയപ്പെട്ടത് - പണ്ഡിറ്റ് കറുപ്പൻ
0 അഭിപ്രായങ്ങള്‍