Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - ഒമ്പതാം പഞ്ചവത്സരപദ്ധതി

ഒമ്പതാം പഞ്ചവത്സരപദ്ധതി ( 1997-2002 ) 

  • സ്വാതന്ത്ര്യത്തിന്റെ 50 -ാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി - ഒമ്പതാം പഞ്ചവത്സരപദ്ധതി 
  • ദരിദ്രർക്ക് ഭവനനിർമ്മാണ സഹായം, കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കൽ, ശുദ്ധജലവിതരണം ലഭ്യമാക്കൽ, പ്രാഥമിക ആരോഗ്യസൗകര്യം വർദ്ധിപ്പിക്കൽ, പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കൽ, ദരിദ്രർക്ക് ഭവന നിർമ്മാണ സഹായം, ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒമ്പതാം പദ്ധതി പ്രാധാന്യം നൽകി. 
  • സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി 
  • ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി 
  • രണ്ടാമത്തെ ആണവ പരീക്ഷണം (ഓപ്പറേഷൻ ശക്തി) ഇന്ത്യ നടത്തിയത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്. 
  • കുടുംബശ്രീ ആരംഭിച്ചത് ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്താണ്. 
  • ലക്ഷ്യമിട്ടത് 6.5% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 5.4% വളർച്ചയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍