പഞ്ചവത്സരപദ്ധതികൾ - ഒന്നാം പഞ്ചവത്സരപദ്ധതി
പഞ്ചവത്സരപദ്ധതികൾ
ഒന്നാം പഞ്ചവത്സരപദ്ധതി (1951-1956)
- 1951 ഏപ്രിൽ 1 - നാണ് ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
- ഭക്രാനംഗൽ, ഹിരാകുഡ് എന്നിവയുടെ നിർമ്മാണവും, ദാമോദർവാലി പദ്ധതിയും ആരംഭിച്ചത് ഒന്നാം പഞ്ച വത്സരപദ്ധതിയുടെ കാലത്താണ്.
- യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ( UGC ) ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്താണ് (1953).
- സാമൂഹിക വികസന പദ്ധതി (Community Development Programme), നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്.
- സാമൂഹിക വികസന പദ്ധതി 1952 ഒക്ടോബർ 2 നാണ് ആരംഭിച്ചത്. ഗ്രാമങ്ങളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ പരിപൂർണ്ണമായ വികസനമായിരുന്നു ലക്ഷ്യം.
- ഒന്നാം പദ്ധതി ലക്ഷ്യമിട്ട് വളർച്ചാനിരക്ക് 2.1, കൈവരിച്ചത് - 3.6 %.
- കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് - ഒന്നാം പഞ്ചവത്സര പദ്ധതി
- ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയിരുന്ന മേഖലകൾ - കൃഷി, ജലസേചനം
- കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി (1952)
- ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്ക് വഹിച്ചി മലയാളി - കെ.എൻ. രാജ്
- ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ വ്യക്തി - കെ.എൻ. രാജ്
- ഹാരോൾഡ് - ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി - ഒന്നാം പഞ്ചവത്സര പദ്ധതി
0 അഭിപ്രായങ്ങള്‍