Ticker

6/recent/ticker-posts

Header Ads Widget

പഞ്ചവത്സരപദ്ധതികൾ - അഞ്ചാം പഞ്ചവത്സരപദ്ധതി

അഞ്ചാം പഞ്ചവത്സരപദ്ധതി ( 1974 - 1979 ) 

  • അഞ്ചാം പഞ്ചവത്സര പദ്ധതി പ്രാമുഖ്യം നൽകിയത് - ദാരിദ്ര്യ നിർമ്മാർജ്ജനം
  • ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ശ്രീമതി ഇന്ദിരാ ഗാന്ധി 1975 ൽ ഇരുപതിന പരിപാടികൾ നടപ്പിലാക്കിയത് അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്താണ്. 
  • കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ( 1974-75 ) ആരംഭിച്ചു. 
  • മൊറാർജി ദേശായി ഗവൺമെന്റ് 1978 - ൽ ഒരു വർഷം മുൻപേ അഞ്ചാം പദ്ധതി അവസാനിപ്പിച്ചു. 
  • "ഗരീബി ഹഠാവോ" എന്ന മുദ്രാവാക്യം ഏതു പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു - അഞ്ചാം പഞ്ചവത്സരപദ്ധതി 
  • അടിയന്തിരാവസ്ഥാ പ്രഖ്യാപനവും തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റവും അഞ്ചാം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായി. 
  • 4.8% മാണ് അഞ്ചാം പഞ്ചവത്സരപദ്ധതി കൈവരിച്ച വളർച്ചാനിരക്ക്. ( ലക്ഷ്യം - 4.4 % )
മൊറാർജി ദേശായിയുടെ ജനതാ ഗവൺമെന്റ് 1978-1980 കാലഘട്ടത്തിലാണ് റോളിംഗ് പ്ലാൻ അവതരിപ്പിച്ചത്. 

റോളിംഗ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഗുണ്ണാർ മിർഡാൽ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് . 

അദ്ദേഹത്തിന്റെ പ്രമുഖ രചനയാണ് ഏഷ്യൻ ഡ്രാമ. 

“സാമൂഹ്യ നീതിയോടൊപ്പം വളർച്ച് ” എന്നതിനു പകരം “സാമൂഹ്യ നീതിക്കുവേണ്ടിയുള്ള വളർച്ച" എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍