Ticker

6/recent/ticker-posts

Header Ads Widget

Current Affairs - October 2020 (15 -31)


[Update on 31 October 2020]

  • ഇന്ത്യയുടെ പതിനൊന്നാമത് വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്ന വ്യക്തി - യശ് വർധൻ കുമാർ സിൻഹ 
  • 2020 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോൾ മത്സരത്തിന്റെ വേദി - ഗോവ 
  • കേരളത്തിലെ ഏത് ദേശീയോദ്യാനത്തിന്റെ 9.8 കിലോമീറ്ററാണ് ഇക്കോ സെൻസിറ്റീവ് സോണായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് - സൈലന്റ് വാലി 
  • കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSIDC) കീഴിൽ മെഗാ സീ ഫുഡ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ? - പള്ളിപ്പുറം, ചേർത്തല 
  • മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിനായി കാനഡ നാമ നിർദ്ദേശം ചെയ്ത ചിത്രം - ഫണ്ണിബോയ് (ഇന്തോ- കനേഡിയൻ ചലച്ചിത്രകാരി ദീപ മേത്തയുടെ ചിത്രമാണ് ഫണ്ണിബോയ്)
  • ദയാവധത്തിന് അടുത്തിടെ അംഗീകാരം നൽകാൻ തീരുമാനിച്ച രാജ്യം - ന്യൂസിലാൻഡ് 
  • 2020 ൽ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണ നിർവ്വഹണ സംസ്ഥാനം എന്ന പദവി ലഭിച്ചത് - കേരളം 
  • 2020 ൽ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണ നിർവ്വഹണ മികച്ച കേന്ദ്ര ഭരണ പ്രദേശം - ഛണ്ഡീഗഢ് 
  • വയനാട് ജില്ലയിൽ ആദ്യ ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്ന ഗ്രാമപഞ്ചായത്ത് - മീനങ്ങാടി 
  • കേരളത്തിലെ ആദിവാസി സമൂഹത്തിലെ പൈത്യക അറിവുകൾക്ക് ശാസ്ത്രപിന്തുണ ആരംഭിച്ച നൽകുന്നതിനായി ആരംഭിക്കുന്ന പദ്ധതി - ശ്രീ ( തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് )
  • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മൊബൈൽ എ.ടി.എം ആരംഭിച്ച ബാങ്ക് - Federal Bank 
  • ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി എംപ്ലോയ്മെന്റ് വകുപ്പും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി - കൈവല്യ
  • 2020 ൽ 100 വർഷം പൂർത്തിയാകുന്ന ഇന്ത്യയിലെ യൂണിവേഴ്സിറ്റി - ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി 
  • വായുമലിനീകരണം തടയുന്നതിനായി അടുത്തിടെ ഡൽഹിയിൽ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - ഗ്രീൻ ഡൽഹി 
  • റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷന്റെ കീഴിൽ പുതിയ ഫ്ളോറികൾച്ചർ സെന്റർ വയനാട്ടിൽ ആരംഭിക്കുന്നത് ആരുടെ സഹായത്തോടെയാണ് - ഡച്ച് 
  • 2020 ൽ യു.എൻ ഗ്ലോബൽ ക്ലൈമറ്റ് ആക്ഷൻ അവാർഡ് നേടിയ ഇന്ത്യൻ സംഘടന - The Global Himalayan expedition 
  • മെച്ചപ്പെട്ട അധ്യാപന അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായി സ്മാർട്ട് ബ്ലാക്ക് ബോർഡ് പദ്ധതി  നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം - തമിഴ്നാട് 
  • ആറാമത്തെ ബ്രിക്സ് പാർലമെന്ററി ഫോറത്തെ അഭിസംബോധന ചെയ്ത വ്യക്തി - ഓം ബിർള 
  • കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിക്കുന്ന ഉപകമ്പനി - കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് 
  • ഏത് ഇന്ത്യൻ ബാങ്കാണ് 2020 ഒക്ടോബറോടുകൂടി ശ്രീലങ്കയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് - ICICI 
  • ബിഗ്ഡാറ്റ എന്ന പുസ്തകത്തിന്റെ രചയിതാവ് - ഡോ.വി.എ.അരുൺകുമാർ 
  • ആധാരങ്ങൾ ജില്ലക്കകത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി കൊണ്ട് സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച സംവിധാനം - എനിവെയർ 
  • ലോകത്തിലെ ഏറ്റവും വലിയ water fountain എന്ന ഗിന്നസ് റെക്കോർഡ് നേടിയത് - Dubai Palm Fountain 
  • 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ഭരണസമിതിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത രാജ്യം - ഇന്ത്യ 
  • ഇന്ത്യയിലാദ്യമായി കോടതി നടപടികൾ youtube ൽ തത്സമയ സംപ്രേഷണം നടത്തിയ ഹൈക്കോടതി - ഗുജറാത്ത് ഹൈക്കോടതി 
  • പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് ഗിനിയയുടെ പ്രസിഡന്റായി മൂന്നാം തവണയും വിജയിച്ച വ്യക്തി - ആൽഫ കോണ്ട
  • സംസ്ഥാനത്ത് അധ്യയന ദിനങ്ങൾ ഓൺലൈനായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന പദ്ധതി - ഫസ്റ്റ് ബെൽ 
  • രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്ത് - ചേലേമ്പ്ര, മലപ്പുറം 
  • അടുത്തിടെ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയ വ്യക്തി - ജയശ്രീ കളത്തിൽ
  • അടുത്തിടെ പ്രവർത്തനമാരംഭിച്ച പാകിസ്ഥാന്റെ ആദ്യ മെട്രോ സർവ്വീസ് - Orange Line 
  • KSRTC യുടെ ഹോളിഡേ ഹോം നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം - ദേവികുളം 
  • ചന്ദ്രനിൽ ജലസാന്നിധ്യത്തിന്റെ പുതിയ തെളിവുകൾ അടുത്തിടെ നൽകിയ നാസയുടെ ദൂരദർശിനി - സോഫിയ (ലോകത്തെ ഏറ്റവും വലിയ പറക്കും വാനനിരീക്ഷണ കേന്ദ്രമാണ് സോഫിയ) 
  • ഏതൊക്കെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭൂമി റവന്യൂ നിയമമാണ് അടുത്തിടെ ഭേദഗതി ചെയ്തത് - ജമ്മുകാശ്മീർ, ലഡാക്ക് ( ഇതോടുകുടി കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകാശ്മീരിലും ലഡാക്കിലും സ്ഥിര താമസക്കാർക്ക് പുറമേ രാജ്യത്തെ ഏതൊരു പൗരനും ഭൂമി വാങ്ങാൻ അവകാശം നൽകി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി)
  • ഫോബ്സ് അടുത്തിടെ പ്രസിദ്ധീകരിച്ച 'World's Best Employer 2020' പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ പൊതുമേഖല സ്ഥാപനം - NTPC 
  • ലെബനൻ പ്രധാനമന്ത്രിയായി അധികാരത്തിൽ വരുന്നത് - സഅദ് ഹരീരി 
  • വിവാഹപ്രായ ഏകീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി അടുത്തിടെ നിയോഗിച്ച കമ്മീഷൻ അധ്യക്ഷ - ജയ ജയ്റ്റ്ലി 
  • അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആന്റി ടാങ്ക് മിസൈൽ - നാഗ് 
  • ഛിന്നഗ്രഹമായ ബെന്നുവിൽ എത്തിയ നാസയുടെ ബഹിരാകാശ പേടകം - ഒസിരിസ് റെക്സ് 
  • നിരാലംബരും നിർധനരുമായ വയോധികരെ സംരക്ഷിക്കുന്നതിനായി അടുത്തിടെ കേരളത്തിലെ ഓരോ ജില്ലയിലും ആരംഭിച്ച കോൾ സെന്റർ - വയോക്ഷേമ
  • ഫോർമുല വൺ ഗ്രാൻഡ്പിയിൽ ( കാറോട്ട മത്സരം ) ഷൂമാക്കറുടെ 91 വിജയങ്ങൾ എന്ന റിക്കോർഡ് മറി കടന്ന വ്യക്തി - ലുയിസ് ഹാമിൽട്ടൺ ( 92 വിജയങ്ങൾ ) 
  • പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്ന കേരളത്തിലെ പ്രദേശം - ചിറയിൻകീഴ് (തിരുവനന്തപുരം) 
  • ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ടു പ്ലസ് ടു ചർച്ച നടക്കുന്നത് - അമേരിക്ക 
  • മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നിൽക്കുന്നവർക്കായുള്ള സംവരണത്തെ കുറിച്ച് പഠിക്കാൻ അടുത്തിടെ നിയോഗിക്കപ്പെട്ട കമ്മീഷൻ - ജസ്റ്റിസ്.കെ.ശശിധരൻ നായർ കമ്മീഷൻ 
  • കേരള പോലീസ് ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ രണ്ടാമത്തെ റിഫ്ളക്ഷൻ സെന്റർ സ്ഥാപിക്കപ്പെട്ട കേരളത്തിലെ പ്രദേശം - രാമവർമ്മപുരം ( തൃശ്ശൂർ ) 
  • കാർപോവ് ട്രോഫിക്കു വേണ്ടിയുള്ള ഇന്റർനാഷണൽ ഓൺലൈൻ ചെസ് ടൂർണമെന്റിൽ കിരീടം നേടിയത് - നിഹാൽ സരിൻ 
  • ജി -20 അഴിമതി വിരുദ്ധ പ്രവർത്തക സംഘത്തിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി - ജിതേന്ദ്ര സിംഗ് 
  • കേന്ദ്ര - ആരോഗ്യ - ക്ഷേമ മന്ത്രാലയം അടുത്തിടെ പുറത്തിറത്തിയ ഭാരത് സൂചികയിൽ മുന്നിലെത്തിയ സംസ്ഥാനം - ഹരിയാന 
  • കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രോജക്ട് നിലവിൽ വരുന്ന ജില്ല - കാസർഗോഡ് 
  • 2020 ലെ ഡെൻമാർക്ക് ഓപ്പൺ ബാഡ് മിന്റൺ വനിതാ സിംഗിൾസ് ജേതാവ് - നസോമി ഒകുഹാര ( ജപ്പാൻ ) 2020 ലെ ഡെൻമാർക്ക് ഓപ്പൺ ബാഡ് മിന്റൺ പുരുഷ സിംഗിൾസ് ജേതാവ് - ആൻഡേഴ്സസ് ആൻഡേഴ്സൻ ( ഡെൻമാർക്ക് ) 
  • കേരളത്തിലാദ്യമായി ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നിലവിൽ വന്ന നഗരം - കൊച്ചി 
  • മനുഷ്യ ശരീരത്തിൽ പുതിതായി കണ്ടെത്തിയ ഉമിനീർ ഗ്രന്ഥി - ടുബേറിയൽ ഗ്രന്ഥി (നെതർലാൻഡ്സ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയത്)
  • സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച ബാലസൗഹൃദ കേരളം പ്രചാരപദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഗോപിനാഥ് മുതുകാട് 
  • കേരള ബാംബു കോർപ്പറേഷനു കീഴിലുള്ള ബാംബൂ ബസാർ അടുത്തിടെ നിലവിൽ വന്നത്- കുമരകം 
  • വാട്സാപ്പിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന ബാങ്ക് ഏത്- ഐ.ഡി.ബി.ഐ
  • നാസയുടെ ഒസിരിസ് റെക്സ് എന്ന ബഹിരാകാശപേടകം ഏത് ഛിന്നഗ്രഹത്തിൽ നിന്നാണ് കല്ലുകളും പൊടിയും ശേഖരിച്ചത്- ബെന്നു
  • 2020 ഒക്ടോബറിൽ ലണ്ടൻ ആസ്ഥാനമായുള്ള പരിസ്ഥിതി മാസികയായ 'നേച്ചറിന്റെ’ മികച്ച യുവ ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായ മലയാളി- രോഹിത് ബാലകൃഷ്ണൻ
  • തമിഴ്നാട്ടിലെ മൂന്ന് വിദ്യാർത്ഥികൾ വികസിപ്പിച്ച് നാസ വിക്ഷേപിക്കുന്ന Nano Satellite- India Sat
  • പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - കേരളം (പച്ചക്കറികളുടെ തറവില കേരളപ്പിറവിദിനത്തിൽ നിലവിൽ വരും) 
  • ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് - അഞ്ജു ബോബി ജോർജ്  (പ്രസിഡന്റ് - അദിലെ സുമരിവാല)
  • അന്താരാഷ്ട്ര പുരാ രേഖാ പഠന കേന്ദ്രം നിലവിൽ വരുന്ന കേരളത്തിലെ ജില്ല - തിരുവനന്തപുരം 
  • ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം - അസം 
  • ചന്ദ്രനിൽ ആദ്യമായി 4 ജി സെല്ലുലാർ നെറ്റ് വർക്കുകൾ നിർമ്മിക്കുന്നതിന് നാസ അടുത്തിടെ തിരഞ്ഞെടുത്ത കമ്പനി - Nokia 
  • ആരുടെ കവിതകളാണ് അടുത്തിടെ ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് - സുഗതകുമാരി 
  • അടുത്തിടെ അന്തരിച്ച വ്യോമസേനയിലെ ആദ്യ വനിത ഉദ്യോഗസ്ഥ - ഡോ.വിജയലക്ഷ്മി രമണൻ
  • പോർട്ട് മ്യൂസിയം നിലവിൽ വരുന്ന കേരളത്തിലെ ജില്ല - ആലപ്പുഴ 
  • ഐ.പി.എൽ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ 200 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം - മഹേന്ദ്ര സിംഗ് ധോണി 
  • മുൻ ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കി തമിഴിൽ നിർമ്മിക്കുന്ന സിനിമ - 800 
  • ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷന്റെ ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി - ജി രാജ് കിരൺ  റായ് 
  • The Battle of Belonging എന്ന പുസ്തകത്തിന്റെ രചയിതാവ് - ശശി തരൂർ 
  • യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി അടുത്തിടെ നിയമിതനായത് - വിശാൽ വി ശർമ്മ 
  • ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ( IIV ) ആദ്യഘട്ട പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ സംസ്ഥാനം - കേരളം 
  • കേരളത്തിന്റെ നീം - ജി ഇ ഓട്ടോകൾ വാങ്ങുന്നതിനായി അടുത്തിടെ ധാരണയിലേർപ്പെട്ട ആദ്യ വിദേശ രാജ്യം - നേപ്പാൾ 
  • ഏറ്റവുമധികം വജങ്ങൾ പതിച്ച് മോതിരം നിർമ്മിച്ചതിന് അടുത്തിടെ ഗിന്നസ് റെക്കോർഡ് നേടിയ വ്യക്തി - കോട്ടി ശ്രീകാന്ത് 
  • ഏറ്റവുമധികം വജങ്ങൾ പതിച്ച് മോതിരത്തിന്റെ പേര് - ദ ഡിവൈൻ 7801 ബ്രഹ്മ വ്രജ കമലം എന്നതാണ് )
  • 2020 ഒക്ടോബറിൽ ഇലക്ട്രിക് വാഹനങ്ങളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയത് - ന്യൂഡൽഹി 
  • കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് - പുഴയ്ക്കൽ ( തൃശ്ശൂർ)
  • കേരളത്തിലെ ആദ്യ ഹരിതസമ്യദ്ധി ഗ്രാമപഞ്ചായത്ത് - കരവാരം ( തിരുവനന്തപുരം ) 
  • കേരളത്തിലെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ ( തിരുവനന്തപുരം ) 
  • കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമ്മിച്ച പോലീസ് സ്റ്റേഷൻ - പാങ്ങോട് ( തിരുവനന്തപുരം
  • ഏത് രാജ്യത്തിനെതിരെയുള്ള ആയുധ ഉപരോധമാണ് അടുത്തിടെ ഐക്യരാഷ്ട്രസഭ അവസാനിപ്പിച്ചത് - ഇറാൻ
  • 2020 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 94 
  • സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി പ്രതിവർഷം മൂന്നു ലക്ഷം രൂപ നൽകുന്നതിനായി അടുത്തിടെ ആരംഭിച്ച പദ്ധതി - മെഡിസെപ് 
  • രാജ്യത്തെ ആദ്യ കൃത്രിമ മത്സ്യപ്രജനന വിത്തുല്പ്പാദന കേന്ദ്രം ( ബ്രൂഡ് ബാങ്ക് ) അടുത്തിടെ പ്രവർത്തനമാരംഭിച്ചത് - കേരളം, വിഴിഞ്ഞം 
  • 2020 ലെ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് നേടിയതാര് - ഐശ്വര്യ ശ്രീധർ
  • ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നൽകുന്ന വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരി - ഐശ്വര്യ ശ്രീധർ
  • ക്ലിനിക്കൽ പരീക്ഷണത്തിന് അടുത്തിടെ ഇന്ത്യയിൽ അനുമതി ലഭിച്ച റഷ്യയുടെ കോവിഡ് വാക്സിൻ - സുപട്നിക് V 
  • ട്വന്റി ട്വന്റി ക്രിക്കറ്റിൽ 100 സ്റ്റമ്പിങ്സ് നേടുന്ന ആദ്യ ക്രിക്കറ്റ് താരം - കമ്രാൻ അക്മൽ (പാകിസ്താൻ) 
  •  ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - ജസീന്ത ആൻഡേൻ (ലേബർ പാർട്ടി) 
  • സംസ്ഥാനത്തെ ആദ്യത്തെ ബാല സൗഹൃദ (Child friendly) ബ്ലോക്ക് പഞ്ചായത്തായി അടുത്തിടെ തിരഞ്ഞെടുത്തത് - പുഴക്കൽ , തൃശ്ശൂർ 
  • കേരള സംസ്ഥാനത്തെ ആദ്യ നീർത്തട പുനരുജ്ജീവന പദ്ധതി അടുത്തിടെ നടപ്പിലാക്കുന്നത് ഏത് കായലിലാണ് - ആക്കുളം ( തിരുവനന്തപുരം ) 
  • കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് - കരവാരം ( തിരുവനന്തപുരം ) 
  • കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള ഗ്രാമപഞ്ചായത്ത് - മടികൈ ( കാസർഗോഡ് ) 
  • കേരളത്തിൽ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ 
  • നാഷണൽ അതോറിറ്റി ഓഫ് ഷിപ്പ് റീസൈക്ലിംഗ് നിലവിൽ വരുന്ന ഇന്ത്യൻ നഗരം - ഗാന്ധി നഗർ ( ഗുജറാത്ത് ) 
  • സംസ്ഥാന സിവിൽ സർവ്വീസിൽ വനിതകൾക്ക് 33 % സംവരണം അടുത്തിടെ അനുവദിച്ച ഇന്ത്യൻ സംസ്ഥാനം - പഞ്ചാബ്
  • കേരളത്തിൽ ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്ന പ്രദേശം - പൊന്നാനി ( മലപ്പുറം ) 
  • അന്താരാഷ്ട്ര സോളാർ അലയൻസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യം - ഇന്ത്യ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍