Ticker

6/recent/ticker-posts

Header Ads Widget

കോവിഡ് - 19 (Important PSC Questions)

 

കോവിഡ് 19 (Important LDC PSC Questions 2020 about Covid 19)

  • കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ രാജ്യം - ചൈന (വുഹാൻ, 2019 ഡിസംബർ 31)
  • കോവിഡ് 19 ന് കാരണമാകുന്ന വൈറസിന്റെ ശാസ്ത്രീയനാമം - SARS – COV – 2
  • കോവിഡ് 19 എന്നതിന്റെ പൂർണ്ണരൂപം  - കൊറോണ വൈറസ് ഡിസീസ് 2019
  • കോവിഡ് 19 ഏത് കുടുംബത്തിൽപ്പെട്ട വൈറസാണ് - കൊറോണ വിരിഡേ
  • കോവിഡ് 19 വൈറസ് കണ്ടുപിടിച്ച വ്യക്തി ആര് - ഡോ: ലീ വെൻലിയാങ്
  • ഡോ: ലീ വെൻലിയാങ് കൊറോണ വൈറസിന് നൽകിയ പേര് - നോവൽ കൊറോണ
  • കൊറോണ രോഗ നിർണയ ടെസ്റ്റുകൾ - PCR (Polymerase Chain Reaction), NAAT (Nucleic Acid Amplification Test)
  • കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് രോഗങ്ങൾ - മെർസ്, സാർസ്
  • ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണാ വൈറസ് - ആറ്
  • കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (WHO) നൽകിയ ഔദ്യോഗിക നാമം - COVID -19 (Corona Virus Disease)
  • ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന വാക്കിനർത്ഥം - കിരീടം 
  • പുതിയതരം കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് - Covid 19 ( Corona Virus Disease 2019 ) 
  • 2019 - ൽ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത പട്ടണം - വുഹാൻ ( ചൈന ) 
  • ലോകാരോഗ്യ സംഘടന കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചത് - 2020 മാർച്ച് 11 
  • ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ച  സംസ്ഥാനം - കേരളം ( ത്യശ്ശൂർ ) 
  • ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ച സംസ്ഥാനം - കർണാടക 
  • കോവിഡ് 19 നിരീക്ഷണത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് - ആരോഗ്യസേതു 
  • വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രവിദേശ വ്യോമയാന പ്രതിരോധ മന്ത്രാലയം രൂപം നൽകിയ ദൗത്യം - വന്ദേഭാരത് 
  • കോവിഡ്  19 നെ തുടർന്ന് വിദേശത്ത് അകപ്പെട്ട ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച സൈനിക നടപടി - സമുന്ദ്രസേതു 
  • കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിനായി ഇന്ത്യൻ റയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രയിൻ - ശ്രമിക് ട്രെയിൻ 
  • ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചത് - കേരളം 
  • കോവിഡ് 19 പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ഇന്ത്യ " ജനത കർഫ്യൂ " ആചരിച്ചത് - 2020 മാർച്ച് 22
  • കോവിഡ് 19 നെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച ക്യാമ്പയിൻ - ബ്രേക്ക് ദി ചെയിൻ 
  • കേരള സർക്കാർ ആരംഭിച്ച കൊറോണ ഹെൽപ്പ് ലൈൻ - ദിശ 1056 
  • ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ച ആദ്യ എം.എൽ.എ - ജെ. അൻപഴകൻ 
  • കോവിഡ് ബാധിച്ച് അന്തരിച്ച മുൻ കേരള സന്തോഷ് ട്രോഫി താരം - ഹംസക്കോയ 
  • കോവിഡ് ബാധിച്ച് അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകൻ - വാജിദ് ഖാൻ 
  • കൊറോണ വ്യാപനത്തെ തുടർന്ന് മുഴുവനായും കർഫ്യൂ പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം - പഞ്ചാബ്
  • ഇന്ത്യയിൽ 21 ദിവസത്തേക്ക് ഒന്നാംഘട്ട സമ്പൂർണ ലോക്ഡൗൺ ആരംഭിച്ചത് - 2020 മാർച്ച് 25 
  • കോവിഡ് -19 പശ്ചാത്തലത്തിൽ ജനങ്ങൾ തമ്മിലുള സമ്പർക്കം കുറയ്ക്കുന്നതിനായി തിരുവനന്തപുരം  റെയിൽവേ ഡിവിഷൻ നിർമ്മിച്ച ഉപകരണം - റെയിൽ മിത്ര 
  • കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൃഗങ്ങൾക്കായി കാറന്റയിൻ ഏർപ്പെടുത്തിയ ആദ്യ ദേശീയോദ്യാനം - ജിം കോർബറ്റ് ദേശീയോദ്യാനം 
  • കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗസമിതിയുടെ ചെയർമാൻ - അമിതാഭ്  കാന്ത് 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍