ശാസ്ത്രീയ ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും
- ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം - എക്കോ സൗണ്ടർ
- അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം - ബാരോ മീറ്റർ
- ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം - തെർമോ മീറ്റർ
- താപം അളക്കുന്നതിനുള്ള ഉപകരണം - കലോറി മീറ്റർ
- വസ്തുക്കളുടെ പിണ്ഡം അളക്കുന്നതിനുള്ള ഉപകരണം - തുലാസ്
- അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം - ഹൈഗ്രോ മീറ്റർ
- വൈദുതിയുടെ ദിശ മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം - കമ്മ്യൂട്ടേറ്റെർ
- സൂക്ഷ്മ വസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണം - മൈക്രോസ്കോപ്
- വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം - സ്പീഡോമീറ്റർ
- അന്തർ വാഹിനികളിൽ ഇരുന്നുകൊണ്ട് ജലോപരിതലത്തിലെ കാഴ്ച്ച കാണുന്നതിനുള്ള ഉപകരണം - പെരിസ്‌കോപ്
- ദൂരെ ഉള്ള വസ്തുക്കളെ അടുത്ത് കാണുന്നതിനുള്ള ഉപകരണം - ടെലിസ്കോപ്
- ജലാശയങ്ങളുടെ ആഴം അളക്കുന്നതിനുള്ള ഉപകരണം - ഫാത്തോ മീറ്റർ
- ശബ്ദ തീവ്രത അളക്കുന്നതിനുള്ള ഉപകരണം - ഓസിലോസ്കോപ്
- ശബ്ദത്തിന്റെ ശക്തി രേഖപെടുത്തുന്നതിനുള്ള ഉപകരണം - ഓഡിയോമീറ്റർ
- ഉയരം അളക്കുന്നതിനുള്ള ഉപകരണം - അൾട്ടി മീറ്റർ
- പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം - ലാക്ടോമീറ്റർ
- ആന്തര ദഹനയന്ത്രത്തിൽ പെട്രോൾ ബാഷ്പവും വായുവും തമ്മിൽ കലർത്തുന്ന ഉപകരണം - കാർബ്യുറേറ്റർ
- ഭൂചലനം നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത് - സീസ്മോ ഗ്രാഫ്
- ദ്രാവകങ്ങളുടെ കഥാനാങ്കം അളക്കുന്നതിനുള്ള ഉപകരണം - ഹൈപ്സോ മീറ്റർ
- വൈദ്യുത ചാർജ് അളക്കുന്നതിനുള്ള ഉപകരണം - ഇലക്ട്രോ മീറ്റർ
- വിവിധ തരത്തിലുള്ള ജ്യാമതിയ ഡിസൈനുകൾ കാണാൻ ഉപയോഗിക്കുന്നത് - കാലിഡോ സ്കോപ്
- ഒരു സ്ഥലത്തു പെയ്യുന്ന മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത് - റെയിൻഗേജ്
- വാഹനങ്ങൾ ഓടിയ ദൂരം അളക്കുന്നതിനുള്ള ഉപകരണം - ഓഡോ മീറ്റർ
- കപ്പലുകളിൽ കൃത്യ സമയം അളക്കുന്നതിനുള്ള ഉപകരണം - ക്രോണോ മീറ്റർ
- ലായനിയിലെ പഞ്ചസാരയുടെ അളവറിയാൻ ഉപയോഗിക്കുന്നത് - സാക്കരി മീറ്റർ
- വികാരണത്തിന്റെ തീവ്രത അളക്കുന്നതിനു ഉപയോഗിക്കുന്ന ഉപകരണം - ആക്ടിനോ മീറ്റർ
- ജലത്തിനടിയിൽ ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഹൈഡ്രൊ ഫോൺ
- ഉയർന്ന ഊഷ്മാവ് വളരെ ദൂരെ നിന്ന് അളക്കാനുള്ള ഉപകരണം - പൈറോ മീറ്റർ
- കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം - അനിമോ മീറ്റർ
- ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം - ഹൈഡ്രോ മീറ്റർ
- കാറ്റിന്റെ ഗതിഅറിയാൻ ഉള്ള ഉപകരണം - വിൻഡ് വെയിൻ
- വാതക മർദ്ദം അളക്കുന്നതിനുള്ള ഉപകരണം - മാനോ മീറ്റർ
0 അഭിപ്രായങ്ങള്‍