Ticker

6/recent/ticker-posts

Header Ads Widget

ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാര്‍


ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ (1857) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ഭരണം അവസാനിച്ചു. 1858-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായി. ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനപ്പേരിനു പകരമായി വൈസ്രോയി ഓഫ് ഇന്ത്യ നിലവില്‍വന്നു. അവസാനത്തെ ഗവര്‍ണര്‍ ജനറലായിരുന്ന കാനിങ് പ്രഭു ആദ്യത്തെ വൈസ്രോയിയായി നിയമിതനായി.


കാനിംഗ് പ്രഭു (1856 - 1862)

  • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലും ആദ്യത്തെ വൈസ്രോയിയും.
  • വിക്ടോറിയാ രാജ്ഞിയുടെ വിളംബര പ്രകാരം ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയി ആയി മാറി (1858)
  • 1857 ൽ കൽക്കട്ട, മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിച്ചു.
  • 1859 ൽ ദത്തവകാശനിരോധന നിയമം പിലവലിച്ചു.
  • ഇൻഡിഗോ കലാപസമയത്ത് വൈസ്രോയി ആയിരുന്നു.
  • ഇന്ത്യൻ പീനൽകോഡ് (1860) ഇന്ത്യൻ ഹൈക്കോടതി നിയമം (1868) ഇന്ത്യൻ കൗൺസിൽ നിയമം (1861) എന്നിവ പാസാക്കപ്പെട്ടു.
  • ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടത് കാനിംഗ് പ്രഭുവിന്റെ സമയത്താണ്
  • സിവില്‍ സര്‍വീസുകള്‍ക്ക് തുടക്കമിട്ടു
  • 1859-60: ബംഗാളില്‍ നീലം കര്‍ഷകരുടെ പ്രക്ഷോഭം

എൽജിൻ പ്രഭു (1862 - 63)

  • വഹാബി ലഹള അടിച്ചമർത്തി.
  • 1862 - കല്‍ക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിച്ചു.

സർജോൺ ലോറൻസ് പ്രഭു (1864 - 69)

  • കൽക്കട്ട, മദ്രാസ്, ബോംബെ ഹൈക്കോടതികൾ 1865 ൽ നിലവിൽ വന്നു.
  • വനം വകുപ്പ് ആരംഭിച്ചു
  • ഷിംലയെ ഇന്ത്യയുടെ വേനക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചു
  • 1866-ല്‍ അലഹബാദ് ഹൈക്കോടതി സ്ഥാപിച്ചു
  • ഇന്ത്യയില്‍ വനംവകുപ്പിന് രൂപംനല്‍കി
  • ഭൂട്ടാന്‍ യുദ്ധം (1864-65) നടന്നത് ജോണ്‍ ലോറന്‍സിന്റെ ഭരണകാലത്തായിരുന്നു.

മേയോ പ്രഭു (1869 - 1872)

  • സാമ്പത്തിക വികേന്ദ്രീകരണം നടപ്പാക്കി
  • 1871-ല്‍ ആദ്യത്തെ കാനേഷുമാരി (census) ആരംഭിച്ചു
  • കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ചു.
  • സ്റ്റാറ്റിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിച്ചു.
  • 1872-ല്‍ ആന്‍ഡമാനില്‍ ജയില്‍പ്പുള്ളിയായിരുന്ന ഷേര്‍ അലി മേയോ പ്രഭുവിനെ വധിച്ചു. 
  • അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ഏക വൈസ്രോയ് മേയോയാണ്
  • ജയിൽ പരിഷ്കരണത്തിൽ താത്പര്യം കാണിച്ചിരുന്നു.
  • കേശബ് ചന്ദ്ര സെന്‍ ഇന്ത്യന്‍ റിഫോം അസോസിയേഷന്‍ സ്ഥാപിച്ചത് ഇക്കാലത്താണ്.


നോർത്ത് ബ്രൂക്ക് പ്രഭു (1872 - 76)


  • 1875 ൽ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമ്പോൾ വൈസ്രോയി.
  • ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധിയിൽ ശ്രദ്ധ ചെലുത്തിയിരുന്നു.
  • നാടകങ്ങളിലെ ബ്രിട്ടീഷ് വിരുദ്ധത ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവന്നു.
  • 1873 - ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ജ്യോതിബഫൂലെ മഹാരാഷ്ട്രയില്‍ സത്യശോധക് സമാജം സ്ഥാപിച്ചു.

ലിട്ടൺ പ്രഭു (1876 - 80)

  • സിവിൽ സർവീസ് എഴുതാനുള്ള പ്രായപരിധി 19 വയസാക്കി. 21 വയസായിരുന്നു മുമ്പ്.
  • ഡൽഹി ദർബാറിന് നേതൃത്വം കൊടുത്തു.
  • 1878 - പ്രാദേശികഭാഷാ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് 'വെര്‍ണാകുലര്‍ പ്രസ് ആക്ട്' നടപ്പാക്കി.
  • 1877 - ഒന്നാം ഡല്‍ഹി ദര്‍ബാര്‍ - വി്ക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെകൂടി രാജ്ഞിയായി പ്രഖ്യാപിച്ചു
  • 1879 - സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തുടക്കമിട്ടു


റിപ്പൺ പ്രഭു (1880 - 84)

  • ജനപ്രിയനായ വൈസ്രോയി
  • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്.
  • ഫാക്ടറി നിയമം (1881) പാസാക്കി.
  • വിദ്യാഭ്യാസ കമ്മിഷനെ (1882) രൂപീകരിച്ചു.
  • 1881 - ആദ്യത്തെ സമ്പൂര്‍ണ്ണ ജനസംഖ്യാ കണക്കെടുപ്പ്.
  • സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 21 ആക്കി.
  • 1882 ൽ പ്രാദേശിക പത്രഭാഷാ നിയമം പിൻവലിച്ചു.
  • ഇൽബർട്ട് ബിൽ നടപ്പാക്കി.
  • വൈസ്രോയി സ്ഥാനം രാജിവച്ചു.
  • ഒന്നാം ഫാക്ടറി നിയമം.
  • വെര്‍ണാകുലര്‍ പ്രസ് ആക്ട് പിന്‍വലിച്ചു.
  • പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു.
  • ഇന്ത്യയിലെ ന്യായാധിപന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഇല്‍ബേര്‍ട്ട് ബില്‍ നടപ്പാക്കി.


ഡഫ്രിൻ പ്രഭു (1884 - 88)

  • 1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുമ്പോൾ വൈസ്രോയി പദവിയിൽ.
  • മൈക്രോസ്കോപ്പിക്ക് മൈനോറിറ്റി എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ചു.
  • അഫ്ഗാനിസ്ഥാനുമായി സുഹൃദ്ബന്ധം പുലർത്തി.
  • ദക്ഷിണബർമ്മയെ ബ്രിട്ടീഷിന്ത്യയോട് കൂട്ടിച്ചേർത്തു.
  • ദേശീയ വികാരങ്ങളോട് സഹാനുഭൂതി പുലർത്തിയിരുന്നില്ല.
  • മൂന്നാം ആഗ്ലോ-ബര്‍മീസ് യുദ്ധം (1885)

ലാൻസ് ഡൗൺ പ്രഭു (1888-1894)

  • രണ്ടാം ഫാക്ടറി നിയമം (1891) പാസാക്കുന്ന സമയത്തെ വൈസ്രോയി
  • 1893 - ബ്രിട്ടീഷ് ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നിവയ്ക്കിടയിലെ അതിര്‍ത്തി നിര്‍ണയിക്കാനായി ഡ്യൂറന്റ് കമ്മീഷനെ നിയോഗിച്ചു
  • 1892 - ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്
    
എൽജിൻ പ്രഭു രണ്ടാമൻ (1894 - 1899)

  • ക്ഷാമം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഭരണകാലത്ത് തരണം ചെയ്യേണ്ടിവന്നു.
  • വടക്കേയിന്ത്യയിലെ ഗിരിവർഗക്കാരുടെ ലഹളകൾ അമർച്ച ചെയ്തു.
  • ഒരു സേനാനായകന്റെ കീഴിൽ ഇന്ത്യൻ സൈന്യത്തെ പുനഃസംഘടിപ്പിച്ചു.
  • 1897 - ബേലൂര്‍ മഠത്തില്‍ സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു.

കഴ്സൺ പ്രഭു (1899 - 1905)

  • 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കി - ബംഗാളും ഈസ്റ്റ് ബംഗാളും. ഇതിനെത്തുടര്‍ന്ന് രണ്ടാം സ്വദേശി പ്രസ്ഥാനത്തിന് (1905-1911) തുടക്കമായി. ലാലാ ലജ്പതിറായ്, ബിപിന്‍ ചന്ദ്രപാല്‍, ബാലഗംഗാതര തിലകന്‍, അരവിന്ദ ഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
  • ബ്രിട്ടീഷ്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • യൂണിവേഴ്സിറ്റി കമ്മിഷനെ 1904 ൽ നിയമിച്ചു.
  • പൊലീസ് കമ്മിഷനെ നിയമിച്ചു.
  • 1904 ൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് പാസാക്കി.
  • പുരാവസ്തു സംരക്ഷണ നിയമം (1904) പാസാക്കി.
  • ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചു.
  • 1903 - രണ്ടാം ഡല്‍ഹി ദര്‍ബാര്‍.
  • എന്റെ പൂർവികർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടുതന്നെ ഞാൻ രാജ്യത്തെ ഭരിക്കും - കഴ്സൺ പ്രഭു.

മിന്റോ (1905 - 1910)

  • സ്വദേശി പ്രസ്ഥാനം രൂപം കൊള്ളുമ്പോൾ വൈസ്രോയി.
  • മുസ്ളിംലീഗ് സ്ഥാപിതമായ സമയം (1906)
  • 1909 ലെ മിന്റോ - മോർലി ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കി.
  • 1906 - ആഗാ ഖാന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് സ്ഥാപിതമായി.
  • 1907 - കോണ്‍ഗ്രസില്‍ പിളര്‍പ്പ്.
  • കോണ്‍ഗ്രസിന്റെ തീവ്രവാദ വിഭാഗത്തെ ചെറുക്കാനായി ദേശവിരുദ്ധ മീറ്റിങ്ങുകള്‍ നിരോധിച്ചു.
  • 1907 - ജാംഷെഡ്ജി ടാറ്റ ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി സ്ഥാപിച്ചു.
  • 1909 - മോര്‍ലി-മിന്റോ പരിഷ്‌കാരങ്ങള്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്, 1909) നടപ്പാക്കി. ഇന്ത്യക്കാര്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം വര്‍ധിപ്പിച്ചു.
  • 1910 - പത്രങ്ങള്‍ക്കും മറ്റ്;അച്ചടി മാധ്യമങ്ങള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.

ഹാർഡിഞ്ച് II (1910 - 16)

  • 1911 - ബംഗാള്‍ വിഭജനം റദ്ദാക്കി. തലസ്ഥാനം കല്‍ക്കട്ടയില്‍നിന്നും ഡല്‍ഹിയിലേക്ക് മാറ്റി.
  • ഇന്ത്യൻ പ്രതിരോധ നിയമം 1915 ൽ പാസാക്കുന്ന സമയത്ത് വൈസ്രോയി.
  • മൂന്നാം ഡല്‍ഹി ദര്‍ബാര്‍.
  • 1912 - ബിഹാര്‍ പ്രവശ്യ ബംഗാളില്‍നിന്ന് വേര്‍പെടുത്തി.
  • 1914 - ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി രേഖയായ മക്മഹോന്‍ ബോര്‍ഡര്‍ ലൈന്‍ നിലവില്‍വന്നു.
  • 1915 - ഗദ്ദര്‍ കലാപം.

ചെംസ് ഫോർഡ് പ്രഭു (1916 - 21)

  • ഖിലാഫത്ത് പ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ നടന്ന സമയം.
  • 1919 ൽ ഗവ. ഒഫ് ഇന്ത്യ ആക്ട് പാസാക്കപ്പെട്ടു.
  • ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല 1916 ൽ സ്ഥാപിതമാകുമ്പോൾ ഭരണത്തിൽ.
  • മൊണ്ടേഗു - ചെംസ്ഫോർഡ് ഭരണപരിഷ്കാരമാണ് 1919 ലെ ഗവൺമെന്റ് ഒാഫ് ഇന്ത്യ ആക്ട് എന്നറിയപ്പെടുന്നത്.
  • 1916 - ആനി ബസന്റ്, ബാലഗംഗാധര തിലക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു.
  • 1916 - ലക്‌നൗ പാക്ട്. പ്രവിശ്യകളിലെ നിയമനിര്‍മാണസഭകളില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസും ലീഗും ധാരണയായി.
  • 1919 - മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങള്‍. ഇന്ത്യയില്‍ കൂടുതല്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.
  • ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1919 - ഭരണത്തില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം
  • റൗളത്ത് ആക്ട്, 1919 - വിചാരണ കൂടാതെ വിമതരെ തടവില്‍ വെക്കാനുള്ള നിയമം. കരിനിയമം എന്ന പേരിലും അറിയപ്പെടുന്നു.
  • 1919 ഏപ്രില്‍ - ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല.
  • 1921 - ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചു.


റീഡിംഗ് പ്രഭു (1921 - 26)

  • ചൗരി ചൗരാ സംഭവം നടക്കുമ്പോൾ (1922) വൈസ്രോയി.
  • കലക്കാരി ഗൂഢാലോചന (1925) നടന്ന സമയം.
  • ദേവദാസി സമ്പ്രദായം നിറുത്തലാക്കിയ വൈസ്രോയി.
  • 1921 ൽ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചു.
  • പൊതുബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും വേർതിരിക്കപ്പെട്ട കാലം.
  • 1921 - മലബാര്‍ കലാപം.
  • നിസ്സഹകരണ പ്രസ്ഥാനം (1921-22).
  • 1921 - ടാഗോര്‍ വിശ്വഭാരതി സര്‍വകലാശാല സ്ഥാപിച്ചു.
  • 1922 - ചൗരി ചൗരാ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കി.


ഇർവിൻ പ്രഭു (1926 - 31)

  • 1929 ൽ സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയപ്പോൾ വൈസ്രോയി ആൺകുട്ടികളുടെ വിവാഹപ്രായം 18 ഉം പെൺകുട്ടികളുടേത് 14 ഉം ആക്കി ഉയർത്തി.
  • 1931 - ഗാന്ധി-ഇര്‍വിന്‍ പാക്ട്. ഉപ്പുസത്യാഗ്രഹം നിര്‍ത്തി. രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു.
  • 1928 - 1919-ല്‍ നടത്തിയ ഭരണ പരിഷ്‌കാരങ്ങളുടെ മാറ്റം പരിശോധിക്കാനായി സൈമണ്‍ കമ്മീഷനെ നിയമിച്ചു.
  • 1928 - നെഹ്രു റിപ്പോര്‍ട്ട്.
  • 1929 - മുസ്ലിം വിഭാഗത്തിന്റെ രാഷ്ട്രീയ രാഷ്ട്രീയ അവകാശങ്ങള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദലി ജിന്ന 14 ഇന പദ്ധതി അവതരിപ്പിച്ചു.
  • 1930 - ഉപ്പു സത്യാഗ്രഹം, ഒന്നാം വട്ടമേശ സമ്മേളനം, മുഹമ്മദ് ഇക്ബാലിന്റെ അലഹബാദ് അഭിസംബോധന, ചിറ്റഗോങ് കലാപം തുടങ്ങിയ സംഭവങ്ങള്‍ക്ക് ആ വര്‍ഷം സാക്ഷ്യം വഹിച്ചു.
  • 1931 മാര്‍ച്ച് - ഭഗത്‌സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ തൂക്കിക്കൊന്നു.
  • ഒന്നാം വട്ടമേശ സമ്മേളനം (1930).


വെല്ലിംഗ്ടൺ പ്രഭു (1931 - 36)

  • 1935 ൽ ബ്രിട്ടീഷ് പാർലമെന്റ് ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി.
  • രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ നടന്ന സമയത്തെ വൈസ്രോയി (1931,1932).
  • റാംസേ മക്ഡൊണാൾഡ് 1932 ൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചു.
  • 1932 - ഗാന്ധിയും അംബേദ്കറും തമ്മില്‍ പൂന പാക്ട്. അധകൃത വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനായി അംബേദ്കര്‍ മുന്നോട്ടുവന്നു.
  • 1933 - ചൗധരി റഹ്മത്ത് അലിയുടെ പാകിസ്താന്‍ പ്രഖ്യാപനം
  • 1934 - കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു
  • ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935
  • റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചു (റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ്)


ലിൻലിത്‌ഗോ പ്രഭു (1936 - 43)

  • കൂടുതൽ കാലം ഭരണം നടത്തിയ വൈസ്രോയി.
  • ക്രിപ്സ് മിഷൻ ഇന്ത്യ സന്ദർശിച്ച സമയം.
  • ക്വിറ്റിന്ത്യാ പ്രസ്ഥാനം തുടങ്ങിയ സമയം.
  • ആഗസ്റ്റ് ഓഫർ (1940) മുന്നോട്ടുവച്ചു.
  • 1937 - പ്രവിശ്യകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തി
  • 1942 - ക്രിപ്‌സ് മിഷന്‍ 
  • ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
  • 1943 - ബംഗാളിലെ ക്ഷാമം - പട്ടിണിമൂലം 3 ദശലക്ഷത്തോളം ആളുകള്‍ മരണപ്പെട്ടു


വേവൽ പ്രഭു (1943 - 47)

  • ഷിംല കോൺഫറൻസ് 1945 ൽ വിളിച്ചു കൂട്ടി. സിംല കോണ്‍ഫറന്‍സ് - ഇന്ത്യക്കാര്‍ക്ക് സ്വയംഭരണം നടത്താന്‍ അനുമതി.
  • ഇന്ത്യൻ നാവിക കലാപം (1946) നടന്ന സമയത്തെ വൈസ്രോയി.
  • ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം 1946 ൽ നടന്നു.
  • ഇടക്കാല സർക്കാർ 1946 ൽ രൂപീകൃതമാകുമ്പോൾ വൈസ്രോയി..
  • 1944 - ലീഗ്-കോണ്‍ഗ്രസ് ഭിന്നത അവസാനിപ്പിക്കാനായി സി.ആര്‍ (സി.രാജഗോപാലാചാരി) ഫോര്‍മുല.
  • 1946 - കാബിനറ്റ് മിഷന്‍ - ബ്രിട്ടീഷുകാരില്‍നിന്നും ഇന്ത്യന്‍ നേതാക്കളിലേക്ക് അധികാരക്കൈമാറ്റം നടത്തുന്നതിനായുള്ള തയ്യാറെടുപ്പ്.
  • ബംഗാളില്‍ വര്‍ഗീയ കലാപം (1946).
  • ബോംബെയില്‍ നാവിക കലാപം (1946).


മൗണ്ട് ബാറ്റൺപ്രഭു (1947 - 48)

  • ഇന്ത്യ - പാക് വിഭജനം നടപ്പാക്കി.
  • ബ്രിട്ടീഷിന്ത്യയിലെ അവസാനത്തെ വൈസ്രോയി.
  • സ്വതന്ത്രഇന്ത്യയിലെ പ്രഥമ ഗവർണർ ജനറൽ.
  • ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നടപ്പാക്കി

അധികാരക്കൈമാറ്റം നടത്തിയെങ്കിലും ഇന്ത്യ പൂര്‍ണമായും റിപ്പബ്ലിക് ആവുന്നതുവരെ പ്രസിഡന്റിന്റെ അഭാവത്തില്‍ ഗവര്‍ണര്‍ ജനറല്‍ പദവി നിലനിര്‍ത്തിപ്പോന്നു. ഇത് 1956 ജനുവരി 26 വരെ തുടര്‍ന്നു. അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റണ്‍ പ്രഭു തന്നെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി. 1948 ജൂണ്‍ 21 വരെ അദ്ദേഹം പദവിയില്‍ തുടര്‍ന്നു. 


സി. രാജഗോപാലാചാരി (1948 - 50)

  • സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ.
  • ഈ പദവി വഹിച്ച ഏക ഇന്ത്യക്കാരൻ.

1948 ജൂണ്‍ മുതല്‍ 1956 ജനുവരി വരെ സി. രാജഗോപാലാചാരി ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറലായി. ഇന്ത്യാക്കാരനായ ഏക ഗവര്‍ണര്‍ ജനറല്‍ കൂടിയാണ് അദ്ദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍