ജീവകങ്ങള്‍ (Vitamins)
കാര്‍ബണിക സംയുക്തങ്ങളാണ് ജീവകങ്ങള്‍. ഊർജ്ജ ഉൽപ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ, എന്നാൽ വളരെ ചെറിയ തോതിൽ വേണ്ട പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും.
- 'വൈറ്റമിൻ' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് - പോളിഷ് ശാസ്ത്രജ്ഞനായ കാസിമിർ ഫങ്ക്.
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ രണ്ടായി തിരിച്ചിരിക്കുന്നു.
- കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ - A,D,E,K .
- ജലത്തില്‍ ലയിക്കുന്ന ജീവങ്ങള്‍ - ബി - കോംപ്ലക്സ് , വിറ്റാമിന്‍ സി.
ജീവകം A
- ജീവകം A -യുടെ ശാസ്ത്രീയനാമം റെറ്റിനോള്‍.
- കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.
- പച്ചിലക്കറികള്‍, മുട്ടയുടെ മഞ്ഞ, കരള്‍, പാല്‍, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ എന്നിവ ജീവകം A -യുടെ പ്രധാന സ്രോതസ്സുകളാണ് .
- കരളിലാണ് ജീവകം A സംഭരിക്കപ്പെടുന്നത് .
- വൈറ്റമിൻ A യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് നിശാന്ധത.
- 1913 -ൽ എൽമർമാക് കൊള്ളം എന്ന ജൈവ രസതന്ത്രജ്ഞനാണ് ജീവകം എ വേർതിരിച്ചെടുത്തത് .
ജീവകം B
- ജീവകം B1, തയമിന്‍ എന്ന് അറിയപ്പെടുന്നു.
- കാര്‍ബോ ഹൈഡ്രേറ്റുകളെ (ധാന്യകം) ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന ജീവകമാണ് -ജീവകം B1 .
- അരിയുടെ തവിടില്‍ ജീവകം B1 അടങ്ങിയിട്ടുണ്ട്.
- നാഡീ വ്യൂഹത്തെ ബാധിക്കുന്ന ബെറി ബെറി രോഗം ജീവകം B1 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്നു.
- തയാമിനെ ആന്റി ബെറിബെറി ഘടകം എന്നു പറയുന്നു.
- ജീവകം B1 ന്റെ പ്രധാന സ്രോതസ്സുകളാണ് പച്ചക്കറികള്‍, പന്നിയിറച്ചി, സോയാബീന്‍, ധാന്യങ്ങള്‍, കശുവണ്ടി പരിപ്പ്, തുടങ്ങിയവ.
- ജീവകം B2 അറിയപ്പെടുന്നത് റൈബോ ഫ്‌ളേവിന്‍.
- ശരീര കലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും റൈബോ ഫ്‌ളേവിന്‍ ആവശ്യമാണ്.
- യീസ്റ്റില്‍ ഏറ്റവും കൂടുതലുള്ള ജീവകം - റൈബോ ഫ്‌ളേവിന്‍.
- ജീവകം B2 ന്റെ പ്രധാന സ്രോതസ്സുകളാണ് പാല്‍, കരള്‍, മത്സ്യം, കോഴിയിറച്ചി, പച്ചിലക്കറികള്‍ എന്നിവ.
- ജീവകം B3 - നിയാസിന്‍
- നിയാസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം - പെല്ലാഗ്ര.
- ജീവകം B5 - പാന്‍ഡൊതീനിക് ആസിഡ്
- ജീവകം B6 - പിരിഡോക്സിന്‍
- ബയോട്ടിന്‍ എന്നറിയപ്പെടുന്ന ജീവകം - ജീവകം - B7.
- ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ചെറുകുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകങ്ങളാണ് ബയോട്ടിന്‍, പാന്‍ഡോതിനിക് ആസിഡ്, ജീവകം -കെ എന്നിവ.
- ജീവകം B9 - ന്റെ രാസനാമം - ഫോളിക് ആസിഡ്.
- ജീവകം B12 - ന്റെ രാസനാമം - സയനോ കൊബാലമിന്‍.
- ഫോളിക് ആസിഡ്, ജീവകം B12 എന്നിവയുടെ കുറവുകൊണ്ട് സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ഉണ്ടാകുന്ന അനീമിയ - മെഗലോബ്ലാസ്റ്റിക് അനീമിയ.
- ജീവകം B12 - ന്റെ അപര്യാപ്തതകാരണമുണ്ടാകുന്ന അനീമിയ - പെര്‍ണീഷ്യസ് അനീമിയ
- കൊബാള്‍ട്ട് അടങ്ങിയ ജീവകം - ജീവകം B12
ജീവകം C
- ചൂടാക്കുമ്പോള്‍ള്‍ നഷപ്പെടുന്ന ജീവകം - ജീവകം സി
- കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യ ജീവകം - ജീവകം സി
- 'Fresh Food vitamin' എന്നറിയപ്പെടുന്നത് - ജീവകം സി
- ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവകം - ജീവകം സി.
- നാവികരുടെ രോഗം എന്നറിയപ്പെടുന്നത് - സ്കര്‍വി.
- ജീവകം സി മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു.
- ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ജീവകം സി ആണ്.
- നെല്ലിക്ക, നാരങ്ങ, പേരയ്ക്ക, പുളിയുള്ള പഴങ്ങൾ എന്നിവയിൽ ധാരാളം ജീവകം സി അടങ്ങിയിരിക്കുന്നു.
ജീവകം D
- ജീവകം ഡി - യുടെ രാസനാമം - കാൽസിഫെറോൾ
- ജീവകം ഡി -യുടെ കുറവുകൊണ്ട് കുട്ടികളിൽ ഉണ്ടാക്കുന്ന രോഗം - റിക്കറ്റ്സ് (Rickets)
- ജീവകം ഡി -യുടെ അഭാവം കൊണ്ട് മുതിർന്നവരിലുണ്ടാകുന്ന രോഗം - ഓസ്റ്റിയോ മലേഷ്യ
- സസ്യ ഉറവിടങ്ങളിൽ ലഭ്യമല്ലാത്ത ജീവകം - ജീവകം ഡി
- സൂര്യപ്രകാശത്തിന്റെ സഹായത്താൽ ത്വക്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം - ജീവകം ഡി
- ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം ഡി
- 'Sunshine vitamin' എന്നറിയപ്പെടുന്നത് - ജീവകം ഡി
- എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം ഡി.
ജീവകം E
- ജീവകം ഇ -യുടെ രാസനാമം - ടോക്കോഫിറോൾ
- ജീവകം ഇ -യുടെ അഭാവം വന്ധ്യതയ്ക്ക് കാരണമാകുന്നു.
- പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ ജീവകം ഇ ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു.
- കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാൽ എന്നിവ ജീവകം ഇ യുടെ സ്രോതസ്സുകളാണ്.
ജീവകം K
- ജീവകം കെ യുടെ രാസനാമം - ഫില്ലോക്വീനോൺ
- മുറിവില്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം - ജീവകം കെ.
മുറിവേറ്റ ഭാഗത്തെ കോശങ്ങളിൽനിന്നും പ്ലേറ്റ്‌ലെറ്റുകളിൽ നിന്നും ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ പ്രോത്രോംബിൻ എന്ന പദാർഥത്തിൽനിന്നും ത്രോംബിന്‍ എന്ന രാസാഗ്നി ഉണ്ടാക്കുന്നു. ത്രോംബിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രോത്രോംബിൻ കരളിൽ നിർമിക്കപ്പെടുന്നു.
രക്തത്തിലെ നിറമില്ലാത്ത രക്തകോശമാണ് പ്ലേറ്റ്‌ലെറ്റുകള്‍. പ്ലേറ്റ്‌ലെറ്റുകള്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.
പ്ലാസ്‌മാ പ്രോട്ടീനാണ് ഫൈബ്രിനോജൻ.
രക്തത്തിൽ 55% ദ്രവരൂപത്തിലുള്ള പ്ലാസ്‌മ അടങ്ങിയിട്ടുണ്ട്.
ജീവകം - രാസനാമം
- A - റെറ്റിനോള്‍
- B1 - തയാമിന്‍
- B2 - റൈബോഫ്ലാവിന്‍
- B3 - നിക്കോട്ടിനിക് ആസിഡ്(നിയാസിന്‍)
- B5 - പാന്റോതെനിക് ആസിഡ്
- B6 - പിരിഡോക്സിന്‍
- B7 - ബയോട്ടിന്‍
- B9 - ഫോളിക് ആസിഡ്
- B12 - സയാനോ കൊബാലുമിന്‍
- C - അസ്കോര്‍ബിക് ആസിഡ്
- D - കാല്‍സിഫെറോള്‍
- E - ടോക്കോഫിറോള്‍
- K - ഫില്ലോക്വിനോന്‍
ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
- ജീവകം A – നിശാന്ധത
- ജീവകം B1 – ബെറിബെറി
- ജീവകം B3 – പെല്ലഗ്ര
- ജീവകം B9 – വിളര്‍ച്ച
- ജീവകം B12 – പെര്‍നീഷ്യസ് അനീമിയ
- ജീവകം C – സ്കര്‍വി
- ജീവകം D – കണ
- ജീവകം E – വന്ധ്യത
- ജീവകം K – രക്തസ്രാവം
0 അഭിപ്രായങ്ങള്‍